കണ്ണൂര്‍: ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ധവും പരിപോഷിപ്പിക്കുന്നതിനായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൊതു ഭരണ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂള്‍(9, 10), പ്ലസ്ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 14 ന് ജില്ലാതല മത്സരങ്ങള്‍ നടക്കും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിലായി രാവിലെ 11 മണിക്കായിരിക്കും മത്സരം. സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുക.
മൂല്യനിര്‍ണയം ജില്ലാ തലത്തിലുളള ജഡ്ജിങ്ങ് പാനലിലായിരിക്കും നടത്തുക. കോളേജ് തലത്തില്‍ ഓരോ സ്ഥാപനത്തില്‍ നിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് 14 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കണം. ഇതിന്റെ മൂല്യനിര്‍ണയം സംസ്ഥാന തലത്തില്‍ നടത്തും. മലയാളത്തിലായിരിക്കും ഉപന്യാസ രചന മത്സരം.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് 1000 രൂപ, രണ്ടാം സ്ഥാനത്തിന് 600, മൂന്നാം സ്ഥാനത്തിന് 400 രൂപ എന്നിങ്ങനെ പ്രൈസ്മണി ലഭിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുളള മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് 5000, രണ്ടാം സ്ഥാനത്തിന് 3000, മൂന്നാം സ്ഥാനത്തിന് 2000 എന്നിങ്ങനെയാണ് സമ്മാനതുക.
ജില്ലാതല സംഘാടക സമിതി യോഗത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.ദിവാകരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അക്കൗണ്ടിങ്ങ് ഓഫീസര്‍ പി.ഐ.സുഗുണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: