പഴയങ്ങാടി: മാടായിപ്പാറയിലെ മാടായി തിരുവട്ടൂര്ക്കാവിലേക്കുളള കെഎസ്ആര്‍ടിസി വോള്‍വോ ബസ്സ് സര്‍വ്വീസ് നിലച്ചു. തലക്കാവേരിയില്‍ നിന്നും പുറപ്പെടുന്ന സര്‍വ്വീസാണിത്. സര്‍വ്വീസ് ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അപകടത്തെതുടര്‍ന്ന് മൂന്നുമാസത്തോളം സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ ഈ സര്‍വ്വീസ് അനിശ്ചിതമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് ഭക്തര്‍ മാടായിക്കാവിലേക്ക് എത്തിച്ചേരുന്നതിനുളള ഏക ആശ്രയമായിരുന്നു ബസ്സ് സര്‍വ്വീസ്. ചില സ്വകാര്യ ബസ്സ് ഉടമസ്ഥരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തലാക്കിയതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: