മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ നിയമനടപടിക്ക്

Wednesday 5 October 2016 10:53 pm IST

ആലപ്പുഴ: കേരളാ മെഡിക്കല്‍ എന്‍ട്രന്‍സ് പട്ടികയിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനസാദ്ധ്യത ഭരണപക്ഷവും പ്രതിപക്ഷവുംകൂടി ഇല്ലാതാക്കുന്നെന്ന് രക്ഷിതാക്കള്‍. സപ്തംബര്‍ 28നുശേഷമുള്ള എല്ലാ പ്രവേശനവും നീറ്റില്‍ നിന്ന് വേണമെന്ന് ജയിംസ് കമ്മറ്റി പറഞ്ഞിരുന്നു. എന്നാല്‍, സപ്തംബര്‍ 30ന് നടന്ന സ്‌പോട്ട് അഡ്മിഷനില്‍ നീറ്റില്‍ നിന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തേണ്ടിയിരുന്ന പ്രവേശനം നടത്താതിരുന്നപ്പോള്‍ അത് ജെയിംസ് കമ്മറ്റി ഏറ്റെടുത്ത് കീമില്‍ നിന്ന് നടത്തി. നീറ്റില്‍ നിന്ന് പ്രവേശനം നടത്തിയാല്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് കുറഞ്ഞത് ഏഴരലക്ഷം രൂപയാണ് മാനേജ്‌മെന്റിന് അധികം ലഭിക്കുന്നത്. ഇനിയും പ്രവേശനം നടത്താനുള്ള സീറ്റില്‍ പകുതി കീമില്‍ നിന്ന് നടത്തിയാല്‍ സാധാരണക്കാരായ ഉയര്‍ന്ന റാങ്കു നേടിയ 250നുമേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇത് ചെയ്യാതിരിക്കുന്നത് മാനേജ്‌മെന്റുമായി ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ രഹസ്യ സാധരണയാണെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഈ ഇരട്ടമുഖത്തിനെതിരെ കേരളാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ മൂവായിരത്തില്‍ത്താഴെ റാങ്കുള്ളതും മെഡിസിന് പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.