പന്തളം: സ്വകാര്യആശുപത്രി ജീവനക്കാര്‍ക്ക് മാന്യവേതനം (ഫെയര്‍ വേജസ്)പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് സംസ്ഥാനപ്രസിഡന്റ് കെ.കെ. വിജയകുമാര്‍. മന്നം ആയുര്‍വേദ മെഡിക്കല്‍കോളേജ് മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹനടപടികള്ക്കെതിരേ ബിഎംഎസ് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദ, ഹോമിയോവിഭാഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണം. ഇപ്പോള്‍ ജീവനക്കാര്‍ക്ക് നല്കുന്ന കുറഞ്ഞ ശമ്പളം തൃപ്തികരമായ വേതനം നല്‍കണം. നിയമ നിര്‍മ്മാണം വേണമെങ്കില്‍ തയ്യാറാവണം. സ്വകാര്യബസ്സ് തൊഴില്‍ മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ മാന്യവേതനം.
അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 350രൂപ പ്രതിദിനകൂലിയായി കേന്ദ്രസര്‍ക്കാര്‍ കൂട്ടി. അതിവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 630 രൂപയും വിദഗ്ദ്ധതൊഴിലാളിക്ക് 550 ഉം ഇടത്തരം വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 500രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്സുമാരെ വിദഗ്ദ്ധ തൊഴിലാളികളായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് പത്തനംതിട്ട ജില്ലാപ്രസിഡന്റ് എ.എസ്. രഘുനാഥന്, ജനറല്‍ സെക്രട്ടറി ജി. സതീഷ്കുമാര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: