മലപ്പുറം: കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ച ഭൂഗോള മാതൃകയുടെ പിന്നില്‍ തീവ്രവാദ സംഘടന. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഗ്ലോബുകള്‍ വില്‍പ്പനക്കെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നിലമ്പൂര്‍ വിശ്വഭാരതി വിദ്യാനികേതനിലേക്ക് വാങ്ങിയ ഗ്ലോബ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സ്കൂള്‍ അധികൃതര്‍ എടക്കര പോലീസില്‍ പരാതി നല്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. മഞ്ചേരിയില്‍ നിന്നുള്ള മൊത്തവിതരണക്കാരാണ് ഇവ എത്തിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു. മഞ്ചേരിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റും നടത്തുന്ന തീവ്രവാദ സംഘടനകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്ലോബ് പ്രചാരണത്തിനു പിന്നിലും ഇവരാകാം.
ഇത് ഗ്ലോബ് അല്ലെന്നും കുട്ടികള്‍ക്കുള്ള പന്താണെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് വിവാദമായിട്ടുണ്ട്. പോലീസ് അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ആവശ്യപ്പെട്ടു.
നിലമ്പൂര്‍ മേഖലയിലാണ് ഈ ഗ്ലോബുകളുടെ വിതരണം കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: