തിരുവനന്തപുരം: പ്രതിപക്ഷം സ്വാശ്രയ സമരം അവസാനിപ്പിക്കുന്നു. ഫീസ് കുറയ്ക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തുടര്‍ന്നാണ് ഏഴുദിവസത്തെ നിരാഹാരസമരം പിന്‍വലിച്ചത്. വി.ടി. ബല്‍റാം, റോജി എം. ജോണ്‍ എന്നീ എംഎല്‍എമാര്‍ നിരാഹാരം അവസാനിപ്പിച്ചു.
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സഭ നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പേ പിരിഞ്ഞു. ഇനി 17 നാണ് സമ്മേളിക്കുക. സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഇതും കാരണമായി ചൂണ്ടിക്കാണിക്കുന്നെങ്കിലും വാസ്തവം അതല്ല. 17 ന് രാവിലെ യുഡിഎഫ് എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിനെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കും.
അതേസമയം സര്‍ക്കാരിനെതിരെ പുറത്തു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: