തിരുവനന്തപുരം: ഐഎസ് കേരളഘടകത്തിനു വേണ്ടി ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്തുന്നത് മലയാളി. സമീര്‍അലി എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഐഎസ് ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് അക്കൗണ്ട് നിയന്ത്രിക്കുന്നത് വിദേശത്തു നിന്നാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. സമീര്‍അലി എന്നയാള്‍ ഐഎസിന്റെ നിലവിലെ അഫ്ഗാന് തലവനാണ്. ഇയാളുടെ യഥാര്‍ഥ പേര് പുറത്തുവന്നിട്ടില്ല. സമീര്‍അലി എന്നത് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തിന് മാത്രം ഉപയോഗിക്കുന്ന വ്യാജപേരാണ്. കൊച്ചാപ്പാ എന്ന പേരിലും ഇയാള്‍ വ്യാജ ഐഡി ഉപയോഗിക്കുന്നുണ്ട്.
അതേസമയം കനകമലയില്‍ നിന്ന് കസ്റ്റഡിയിലായ ഐഎസ് ബന്ധമുള്ളവരുടെ കേസ് വഴിതിരിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: