തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് യു.കെ. കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന കൃതിക്ക.് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു, എം. മുകുന്ദന്, സേതുമാധവന് (സേതു), പ്രൊഫ. കടത്തനാട്ട് നാരായണന് എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് എകെജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനു അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: