കോഴിക്കോട്: കാഷ്വല്‍-കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നല്‍കുക, കരാര്‍ സംവിധാനം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍സംഘ്(ബിഎംഎസ്) ജനറല്‍മാനേജര്‍ ഓഫ് ടെലീകമ്മ്യൂണിക്കേഷന്സ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനത്തെ 7300ന് മീതെ വരുന്ന കരാര്‍തൊഴിലാളികള്‍ക്ക് ഇഎസ്ഐ, പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവയൊന്നും ലഭിക്കുന്നില്ലെന്ന് ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് വി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിടിഇയു-എസ്എസ്എ പ്രസി#ഡന്റ് പി. കേശവന്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് രഘുനാഥ്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി അഡ്വ. ജയഭാനു, ടി.എം. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: