എടിഎം അടിച്ചു തകര്‍ത്തു

Thursday 6 October 2016 1:56 pm IST

കൊല്ലം: സിവില്‍ സ്‌റ്റേഷന് മുന്നിലെ എസ്ബിടി ബാങ്ക് എടിഎമ്മിന്റെ ടച്ച് സ്‌ക്രീന്‍ അടിച്ച് തകര്‍ത്തു. സംഭവത്തിനു പിന്നില്‍ മോഷണശ്രമമല്ലന്നും മെഷിനില്‍ നിന്നും പണം ലഭിക്കാത്തതിലുള്ള അരിശം തീര്‍ത്തതാണെന്നും വെസ്റ്റ് പോലീസ്. എടിഎമ്മിന്റെ ടച്ച് സ്‌ക്രീന്‍ പൂര്‍ണമായി അക്രമികള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ രാവിലെ എടിഎമ്മിലെത്തിയ ഇടപാടുകാരാണ് ടച്ച് സ്‌ക്രീന്‍ തകര്‍ത്ത വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തുടര്‍ന്ന് രാവിലെ പത്തോടെ ബാങ്ക് അധികൃതര്‍ എടിഎം താല്‍കാലികമായി അടച്ചു. സിസിടിവി കാമറ ഫൂട്ടേജുകള്‍ പോലീസ് ശേഖരിച്ചു. രാവിലെ ഒന്‍പതിന് എ.ടി.എമ്മില്‍ എത്തിയ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.