കുണ്ടറ: മണ്‍ട്രോതുരുത്ത് വിഎസ് യുപി സ്കൂള്‍ കോമ്പൗണ്ടിലെ സ്മാരകം സാമുഹ്യവിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തു. സ്കൂള്‍ സ്ഥാപകന്‍ കാരൂത്ര നാരായണന്റെ സ്മാരകമാണ് ചൊവ്വാഴ്ച രാത്രി എറിഞ്ഞുതകര്‍ത്തത്. ഗ്ലാസ് ചില്ലുകള്‍ തകര്‍ത്ത സംഘം വിളക്ക് തറയിലിടുകയും ചെയ്തു. ഇതിന് സമീപത്ത് കൂടിയുള്ള വഴിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. പ്രദേശത്ത് കഞ്ചാവ്, വ്യാജവാറ്റ് സംഘം വിഹരിക്കുന്നതായി പരാതിയുണ്ട്. പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കിഴക്കേ കല്ലട പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: