തീരദേശത്ത് അനധികൃത നിര്‍മ്മാണം വ്യാപകം

Thursday 6 October 2016 6:59 pm IST

തുറവൂര്‍: തീരദേശത്ത് അനധികൃത റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും വര്‍ദ്ധിക്കുന്നു. റവന്യു വകുപ്പും ഗ്രാമ പഞ്ചായത്തും ഒത്താശ ചെയ്യുന്നതിനാലാണ് അനധികൃത നിര്‍മാണം തടയാനാവാത്തതെന്ന് തിരദേശവാസികള്‍ പറയുന്നു. കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് അനധികൃതമായി റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിച്ചു വരുന്നത്. കടക്കരപ്പള്ളി പഞ്ചായത്തിന്റെ ഒന്ന്, പതിമൂന്ന് വാര്‍ഡുകളില്‍ രണ്ട് റിസോര്‍ട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. പട്ടണക്കാട് പഞ്ചായത്തിന്റെ ഒന്ന്, പതിനെട്ട്, പത്തൊന്‍പത് വാര്‍ഡുകളില്‍ ഒരോന്നും തുറവൂര്‍ പഞ്ചായത്തിന്റെ പതിനാറ്, പതിനെട്ട് വാര്‍ ഡുകളില്‍ രണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. കുത്തിയതോട്ടില്‍ അനധികൃതമായി റിസോര്‍ട്ടുകളും റസ്റ്റോ റന്റുകളും പ്രവര്‍ത്തിച്ചുവരുന്നു ഇതിലേറെ കച്ചവട സ്ഥാപനങ്ങളും റസ്റ്റോ റന്റുകളുണ്ട്. ഇവയെക്കല്ലാം കെട്ടിട നമ്പര്‍ലഭിച്ചിട്ടുണ്ട്. സിആര്‍ഇസഡ് രണ്ടില്‍പ്പെടുന്ന സ്ഥലങ്ങളാണ് തീരദേശ മേഖല. ഇവിടെ കടല്‍ഭിത്തിയില്‍ നിന്നും 200 മീറ്റര്‍ ഉള്ള തില്‍ നിര്‍മാണങ്ങളൊന്നും പാടില്ലെന്നാണ് തീരപരിപാലന നിയമം. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അന്ധകാരനഴിയിലാണ് അനധികൃത നിര്‍മാണം കൂടുതലും നടക്കുന്നത്. അത്തരം കെട്ടിടങ്ങള്‍ക്ക് തങ്ങള്‍ നസരിട്ട് നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.അനധികൃത നിര്‍മാണം ആരംഭിച്ച എല്ലായിടത്തും നിര്‍ത്തി വെയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് റവന്യു വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ദിനംപ്രതി റിസോര്‍ട്ട് മാഫിയ തഴച്ചുവളരുകയാണ്. പ്രധാന തീരദേശ സ്ഥലങ്ങളിലെല്ലാം അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ച് അതില്‍ റസ്റ്റോറന്റുകളും കടകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.