ആലപ്പുഴ: സ്വാശ്രയ പ്രശ്നത്തില്‍ സമരം ചെയ്ത എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ എസ്ഡി കോളേജില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. എബിവിപി നഗര്‍ ജോയിന്റ് സെക്രട്ടറിയും മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയുമായ കഞ്ഞിപ്പാടം സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. തങ്ങളുടെ കോട്ടയായ ഇവിടെ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ഒരുസംഘം എസ്എഫ്ഐക്കാര്‍ കോളേജ് കാമ്പസില്‍ അരുണിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് മറ്റു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നാണ് അരുണിനെ രക്ഷപ്പെടുത്തിയത്.സൗത്ത് പോലീസില്‍ ഏബിവിപി പരാതി നല്കി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് എസ്ഡി കോളേജില്‍ പഠിപ്പു മുടക്കുമെന്ന് എബിവിപി നഗര്‍ സംഘടനാ സെക്രട്ടറി കെ. വിഷ്ണു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: