13 ജഡങ്ങള്‍ ചപാലാ തടാകത്തില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മെക്സിക്കോയിലെ ചപാലാ തടാക തീരത്തുനിന്നുമാണ് ജഡങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അയല്‍ പ്രദേശത്തുനിന്നും വന്ന കുറ്റവാളി സംഘങ്ങളുടെതാണെന്നാണ് കരുതുന്നത്.
15 വയസുള്ള പെണ്‍കുട്ടി ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.വീട്ടിലെത്താന്‍ വൈകി പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്താണ് ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അമര്‍നാഥില്‍ ഞായറാഴ്ച രാത്രി 12.5നായിരുന്നു സംഭവം.
15 പേര് കോംഗോയില്‍ ട്രെയിന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിമതര്‍ നടത്തിയ ട്രെയിന്‍ ആക്രമണത്തില്‍ തലസ്ഥാനമായ ബ്രസ്സാവില്ലെയില് രണ്ട് കുട്ടികളും രണ്ട് സൈനികരുമുള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു.
18 കാരന്റെ ശരീരത്തിലെ 18 സെ.മീ നീളമുള്ള ‘വാല്’ മുറിച്ചു മാറ്റി.നാഗ്പൂരിലെ ഗവണ്മെന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂറോ സര്ജന്മാരുടെ സംഘമാണ് ശസ്ത്രക്രിയ ചെയ്ത് വാല് നീക്കിയത്.
30 അംഗ ഐഎസ് സംഘം വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം എന്‍ഐഎയ്ക്ക് രഹസ്യാന്വേഷണവിഭാഗം കൈമാറി. യുവാക്കളെ ആകര്‍ഷിക്കുന്നതിന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനം നേടിയ 30അംഗ ഐഎസ് സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: