കൊച്ചി: ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എന്‍ജിനിയര്‍മാരുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് കേരള ഘടകം സംഘടിപ്പിച്ച ദീപശിഖാ പ്രയാണം തിരുവനന്തപുരത്ത് സമാപിച്ചു.
വിവിധ ജില്ലകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളും, എന്‍ജിനീയറിങ്ങ് കോളേജുകളും പരിപാടിയില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ ഐ.ഇ.ഇ.ഇ കേരള സെക്ഷന്‍ ചെയര്മാന് ഡോ. സുരേഷ് നായര്‍, സീനിയര്‍ മെമ്പര്‍ എന്‍.ടി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
1884 ല്‍ സാങ്കേതിക ആശയങ്ങള്‍ പങ്കിടാന്‍ ആഗോളതലത്തില്‍ എന്‍ജിനീയര്‍മാര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഒത്തുചേരലിന്റെ ഓര്‍മ്മ പുതുക്കാനാണ് ഒക്ടോബര്‍ 4 ഐ.ഇ.ഇ.ഇ ദിനമായി ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: