തൊടുപുഴ : അടച്ചിട്ടിരുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്ന അലക്കുയന്ത്രം കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് പുറപ്പുഴ പിഎച്ച്സിയെ ഡോക്ടര്‍ കുമാരമംഗലം ഉരിയരിക്കുന്ന് നന്ദനത്തില്‍ സുധാകര്‍-ന്റെ വീട്ടില്‍ നിന്നും പുക ഉയരുന്നതായി നാട്ടുകാര്‍ കണ്ടത്. വീടിന്റെ പുറക് വശത്ത് വച്ചിരുന്ന അലക്കുയന്ത്രത്തിന് തീപിടിച്ചതാണ് കാരണമെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു.
തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി വീടിന്റെ ഗ്രില്‍ പൊളിച്ചാണ് അകത്ത് കയറി തീ കെടുത്തിയത്. ഇതിന് സമീപത്തായി ഉണ്ടായിരുന്ന മൂന്ന് ജനല്‍ പാളികളും കത്തിനശിച്ചു. തീപിടിച്ച സമയത്ത് സുധാകരനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു. വൈകിട്ടോടുകൂടിയാണ് ഇരുവരും മടങ്ങിയെത്തിയത്.
നാശനഷ്ടത്തിന്റെ കണക്ക് എടുത്തുവരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: