തൊടുപുഴ: ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റായി അഡ്വ.എസ് പ്രവീണിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സി സി കൃഷ്ണന്, പി എസ് സിനിമോന്‍, രഞ്ജിത് കാവളായില്‍ എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റുമാരായും, സുരേഷ് കോട്ടയ്ക്കത്ത്, സജി പറമ്പത്ത്, വിനോദ് ഉത്തമന്, രാജേന്ദ്രലാല്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും, അഡ്വ. പി ആര് മുരളീധരന്, കല്ലാര്‍ രമേശ് എന്നിവരെ സെക്രട്ടറിമാരയും, ജി അജയന് ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ നിയോജകമണ്ഡലം ഭാരവാഹിയായി വി ജയേഷ്, ഇടുക്കി സന്തോഷ് ചാളനാട്ട്, ഉടുമ്പന്‍ചോല സജിമോന്‍, ദേവികുളം പാര്‍ത്ഥേശന്‍ ശശികുമാര്‍, പീരുമേട് അജയന് കെ തങ്കപ്പന് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: