ആലപ്പുഴ: സംസ്ഥാനത്ത് അമ്പരപ്പിക്കും വിധം വര്‍ദ്ധിച്ചുവരുന്ന ഐഎസ് തീവ്രവാദത്തിനെതിരെ നാളെ വൈകിട്ട് മൂന്നിന് ആലപ്പുഴയില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം തീരുമാനിച്ചു. ജില്ലാ കോടത്തികു സമീപം നടക്കുന്ന പ്രക്ഷോഭം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ അപായപ്പെടുത്താനുള്ള ഐഎസ് നീക്കത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വനിദേവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: