ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല സമാപനം നാളെ(ഒക്ടോബര്‍ 8) ഉച്ചകഴിഞ്ഞ് 2.30ന് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പു മന്ത്രി ജി. സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ആധ്യക്ഷ്യം വഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: