തലശ്ശേരി: നാദാപുരം തൂണേരി വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലായ തലശ്ശേരി വടക്കുമ്പാട്ടെ തെക്കേ കണ്ണോളി ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്ത് (38) സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ കൊടും ക്രിമിനലുകളുടെ കൂട്ടത്തിലെ അംഗം.
2008 മാര്‍ച്ച് 4ന് വടക്കുമ്പാട് കൂളിബസാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ നിഖിലിനെയും പാനൂര്‍ കുന്നോത്ത് പറമ്പിലെ രാകേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയായ ശ്രീജിത്ത് നിലവില്‍ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎം നിയന്ത്രണത്തിലുള്ള വടക്കുമ്പാട് സഹകരണ സംഘത്തിന്റെ പാറക്കെട്ട് ശൃംഖലയിലെ അപ്രൈസറായ ഇയാളെ ബാങ്കില്‍ നിന്നാണ് കേസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ കൂത്തുപറമ്പ് പാട്യത്തെ വിജേഷിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജേഷും അറിയപ്പെടുന്ന സിപിഎം ക്രിമിനല്‍ സംഘാംഗമാണത്രേ. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നാടാണ് പാട്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: