തലശ്ശേരി: ധര്‍മ്മടം പാലയാട്ട് ഡയറ്റിന്റെ കൈവശമുള്ള നാലര ഏക്കര്‍ വയലില്‍ ധര്‍മ്മടം സഹകരണ ബാങ്ക് കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ വിതച്ച ഭവാനി നെല്‍കൃഷിയുടെ വിളവെടുപ്പ് ആഘോഷപൂര്‍വ്വം നടത്തി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ടി.പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പുലപ്പാടി രാമേശന്‍, ധര്‍മ്മടം കൃഷി അസിസ്റ്റന്റ് ഓഫീസര്‍ കെ.പി.സുനില്‍ കുമാര്‍, ടി.കെ.കനകരാജ്, ബാങ്ക് സെക്രട്ടറി എ.ടി.സുരേഷ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ പനോളി ലക്ഷ്മണന്, സി.ഭാസ്കരന്, വടയില്‍ അഷറഫ്, വി.എം.ജനാര്ദ്ദനന്, ഇ.വി.കുമാരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: