വരാക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Thursday 6 October 2016 9:27 pm IST

വരാക്കര : ക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് കാല്‍നട യാത്രകാരി അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു . രാവിലെ 7.30നായിരുന്നു സംഭവം. ആമ്പല്ലൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറും വരന്തരപ്പിള്ളി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പള്ളിയില്‍ പോയിവരികയായിരുന്ന യുവതിയുടെ മേല്‍ ഇടിച്ചു. യുവതിയ്ക്കും ബൈക്ക് യാത്രികനും നിസ്സാര പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.