ആനയെ അറിയാന്‍ പരിപാടി സംഘടിപ്പിച്ചു

Thursday 6 October 2016 10:21 pm IST

കണ്ണൂര്‍: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും (കണ്ണൂര്‍) പ്രസാദ് ഫാന്‍സ് അസോസിയേഷനും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി 'ആനയെ അറിയാന്‍' എന്ന പരിപാടി പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്ര പരിസരത്ത് വെച്ച് നടത്തി. പരിപാടി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജോ. സിക്രട്ടറി രൂപേഷ് കാരക്കാട്ട് സ്വാഗതവും സിക്രട്ടറി നിഥിന്‍ ചാത്തോത്ത് നന്ദിയും അറിയിച്ചു. പള്ളിക്കുന്ന് സ്‌കൂളിലേയും തളാപ്പ് ചെങ്ങിനിപ്പടി യുപി സ്‌കൂളിലേയും കുട്ടികള്‍ക്കായി പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ അഡ്മിന്‍ മനോജ് കാമനാട്ട് ക്ലാസെടുത്തു. കരുവഞ്ചാല്‍ ഗണേശന്‍ എന്ന ആനയുടെ ഒന്നാം പാപ്പാന്‍ ശ്രീജിത്ത് കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഇത് കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.