ബി നിലവറയിലെ പരിശോധന നാളെ തുടങ്ങും

Thursday 7 July 2011 4:05 pm IST

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ പരിശോധന നാളെ തുടങ്ങും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും പരിശോധന. രാവിലെ ഏഴംഗ സമിതി യോഗം ചേര്‍ന്ന ശേഷമായിരിക്കും പരിശോധന തുടരുക. പരിശോധനയുടെ മൂന്നാം ദിവസം തന്നെ ബി നിലവറ തുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുമ്പ് ഗ്രില്‍ കൊണ്ട് നിര്‍മ്മിച്ച നിലവറയുടെ വാതില്‍ തുറക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു. അതിനാല്‍ ഈ നിലവറയുടെ പരിശോധന തത്ക്കാലം നിര്‍ത്തി വച്ച് എ നിലവറ പരിശോധിക്കുകയായിരുന്നു. ബി നിലവറയുടെ വാതില്‍ തുറക്കാന്‍ കൂടുതല്‍ സാങ്കേതിക സഹായം സമിതി തേടിയിട്ടുണ്ട്. ഈ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാകും വാതില്‍ തുറക്കുക. കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ബി നിലവറ തുറക്കുന്നത്. പുരാവസ്തുക്കളുടെ മൂല്യം കണക്കാക്കാന്‍ പുരാവസ്തുവകുപ്പിലെ വിദഗ്ദ്ധരും ഏഴംഗ സംഘത്തോടൊപ്പം ഉണ്ടാകും. കൂടാതെ പരിശോധന വീഡിയോ ക്യാമറയില്‍ പകര്‍ത്താനും സാധ്യതയു