പാനൂര്‍: ഭീകരര്‍ക്ക് മനുഷ്യത്വമില്ല, മതാന്ധതയുണ്ട് എന്ന മുദ്രാവാക്യവുമായി ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി പെരിങ്ങത്തൂരില്‍ ഇന്ന് ദേശരക്ഷാസംഗമം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് മേക്കുന്നില്‍ നിന്നും ആരംഭിക്കുന്ന ബഹുജനപ്രകടനം പെരിങ്ങത്തൂരില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന് തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ദേശരക്ഷാ പ്രതിജ്ഞയും ഉണ്ടാകും. ബിജെപി കൂത്തുപറമ്പ് മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:കെ.പി.ജയപ്രകാശ്, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: