അധ്യാപക ഒഴിവ്

Thursday 6 October 2016 10:39 pm IST

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ കൊമേഴ്‌സ് ജൂനിയര്‍ അധ്യാപകന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് ഗവ.ഫിഷറീസ് യുപി സ്‌കൂളില്‍ പിഡി ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂടിക്കാഴ്ചക്കായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോ ണ്‍:9847020146. കാസര്‍കോട്: ജി.വി.എച്ച്.എസ്. മൊഗ്രാല്‍ സ്‌ക്കൂളില്‍ എച്ച്എസ്എ കണക്ക് വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.00 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. കാസര്‍കോട്: അംഗഡിമുഗര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൊമേഴ്‌സ് (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. കാസര്‍കോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി മാത്തമാറ്റിക്‌സ് ജൂനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.