ന്യൂദല്‍ഹി: പാക്കിസ്ഥാന് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രം അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സാനിധ്യത്തില്‍ ഇന്ന് ജയ്സാല്‍മീറിലാണ് യോഗം. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.
ഇന്നും നാളെയും രാജ്നാഥ് സിംഗ് രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അതിര്‍ത്തി രക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: