യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു

Thursday 6 October 2016 10:49 pm IST

കൊച്ചി: പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസകച്ചവടത്തിനെതിരെ യുവമോര്‍ച്ച നടത്തിയ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമില്ലാതെ ജലപീരങ്കി ഉപയോഗിച്ചശേഷം തല്ലിച്ചതക്കുകയായിരുന്നു. ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, ജനറല്‍ സെക്രട്ടറിമാരായ പി.എച്ച്. ഷൈലേഷ്, രാഹുല്‍ പി.എസ്, അനീഷ് പിറവം, പ്രശാന്ത്, രഞ്ജിത്, സ്വരാജ് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് 50 മീറ്റര്‍ ദൂരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ചിതറിമാറിയ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ലാത്തിയടിയില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പോലീസ് അനുവദിച്ചില്ല. പിണറായിക്കെതിരെ സമരം ചെയ്യുമോടാ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഭസിത് കുമാര്‍, പി.എച്ച് ഷൈലേഷ്, സുനില്‍ തീരഭൂമി, സലീഷ് ചെമ്മണ്ടൂര്‍, ടി. ബാലചന്ദ്രന്‍, ശശി തറനിലം, മിഥുന്‍ ചെങ്ങമനാട്, നിതിന്‍.പി.പി, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംഘടനാ സെക്രട്ടറി എം. ഗണേശ്, അഡ്വ. രാജന്‍ ബാബു, ഗോപകുമാര്‍, അഹമ്മദ് തോട്ടത്തില്‍, പി.സി. തോമസ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, എം.എന്‍. മധു, കെ. എസ്. സുരേഷ് എന്നിവര്‍ സന്ദര്‍ശിച്ച

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.