പാരീസ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ യൂറോപ്പില്‍ ഇന്ന് പ്രമുഖര്‍ക്ക് പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, യൂറോ കപ്പ് ജേതാക്കള്‍ പോര്‍ച്ചുഗല്‍, കരുത്തരായ നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം ടീമുകള്‍ക്ക് ഇന്ന് മത്സരം. സമയം രാത്രി 12.15ന്.
ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിന് ബള്‍ഗേറിയ എതിരാളികള്‍. വേദി പാരീസ്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ നെതര്‍ലന്‍ഡ്സ്, ബെലാറസിനെ നേരിടും. ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടിന് മാള്‍ട്ട എതിരാളികള്‍. ഗ്രൂപ്പ് ബിയിലുള്ള യൂറോപ്യന്‍ ചാമ്പ്യന്മാര് പോര്‍ച്ചുഗല്‍, ദുര്‍ബലരായ അന്‍ഡോറയെയാണ് എതിരിടുക.
ബെല്‍ജിയം-ബോസ്നിയ, ഗ്രീസ്-സൈപ്രസ്, ഹംഗറി-സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്-സ്വീഡന്, അര്‍മേനിയ-റൊമാനിയ, അസര്ബെയ്ജാന്-നോര്‍വേ പോരാട്ടങ്ങളും ഇന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: