ന്യൂദല്‍ഹി: കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് ഒഴിവാക്കുന്നതിന് സുപ്രീംകോടതി ഇടപെടുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി വിഷയം സംസാരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ പറഞ്ഞു. പൂജ അവധിക്കു ശേഷം കേരളാ പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി കോടതി പരിണിക്കുന്നുണ്ട്.
ചീഫ് ജസ്റ്റിസുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ ഇടപെടുമെന്ന ഉറപ്പ് നല്‍കിയത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായും മാധ്യമ പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി. മാധ്യമ വിലക്കിനെതിരെ രാഷ്ട്രപതിയും പ്രതികരിച്ചിട്ടുണ്ട്.
നവരാത്രി അവധിക്കു ശേഷം സുപ്രീംകോടതി തുറക്കുമ്പോള്‍ തന്നെ കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്കിനെതിരായ കേസ് പരിഗണിക്കും. ഹൈക്കോടതിയില്‍ അഭിഭാഷകരാരും ഹാജരാകാന്‍ തയ്യാറാകാതെ വന്നതോടെയാണ് പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: