വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യത; കനത്ത സുരക്ഷ

Friday 7 October 2016 11:19 am IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ 24 വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂദല്‍ഹി, അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ക്കാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, രാജ്യത്തെ 22 വിമാനത്താവളങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി സൂചനകളുടെ അടിസ്ഥാനത്തില്‍ വ്യോമയാന മന്ത്രാലയം, സ്വകാര്യ വിമാന, പാരാമിലിട്ടറി വിഭാഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.