കോട്ടയം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ മികച്ച വൈസ് ചാന്‍സലര്‍ക്കായി നല്കുന്ന 2016-ലെ നാഷണല്‍ എജ്യൂക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സമ്മാനിച്ചു. അന്തര്‍ദ്ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്ത സയന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ജര്‍മ്മന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ഒലീഫ് ഇവേഴ്സണാണ് പുരസ്കാരം നല്‍കിയത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് പ്രസിഡന്റ് ഡോ. പ്രിയരഞ്ജന് ത്രിവേദി അദ്ധ്യക്ഷത വഹിച്ചു. ത്രിപുര ഗവര്‍ണര്‍ പ്രൊഫ. തഥാഗത റോയ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ഉത്ക്കര്‍ഷ് ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് ജനറല്‍ സെക്രട്ടറി തന്മോയ് രുദ്ര, വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ സര്‍വ്വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ അക്കാദമികവും ഭരണപരവുമായ പരസ്പരസഹകരണം, ആശയവിനിമയം, അന്താരാഷ്ട്ര സമ്മേളനങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പ് മുതലായവ ലക്ഷ്യം വയ്ക്കുന്ന ജി-51 (തെരഞ്ഞെടുക്കപ്പെട്ട 51 ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ഗ്രൂപ്പ്) രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഭാരതത്തിലെ മൂന്നിര ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഉള്‍പ്പെടുന്ന ജി-51 ഗ്രൂപ്പില്‍ കേരളത്തില്‍ നിന്നും മഹാത്മാഗാന്ധി സര്‍വ്വകലാശാല മാത്രമാണ് അംഗമായിട്ടുള്ളത്. ഗ്രൂപ്പിന്റെ അടുത്ത സമ്മളനം ഡിസംബറില്‍ ദല്‍ഹിയില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: