ജമ്മു: ഭാരത അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്ന് രാവിലെ ജമ്മുവിലെ പുഞ്ച് മേഖലയില്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന് ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തുകയായിരുന്നു.
പൂഞ്ചിലെ മാള്‍ട്ട മേഖലയിലാണ് പാക് സൈന്യം വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ഭാരത സൈന്യത്തിന്റെ പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങളിലേക്കുമാണ് ഷെല്‍ ആക്രമണം നടന്നത്. ഇതേത്തുടര്‍ന്ന് ഭാരത സൈന്യം പ്രത്യാക്രമണം നടത്തി.
ആക്രമണം നടത്തുന്നതിലൂടെ പാക്കിസ്ഥാന് തുടരെ തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: