കുവൈത്ത് സാന്ത്വനം ഓണസദ്യ നല്‍കി

Friday 7 October 2016 11:06 am IST

പത്തനാപുരം: ആയിരക്കണക്കിന് അഗതികള്‍ക്ക് ആഘോഷമായി സാന്ത്വനം കുവൈറ്റിന്റെ ഓണാഘോഷം. വയനാട് മുതല്‍ തിരുവനന്തപുരം വരെയുള്ള 13 അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും ആദിവാസി, തോട്ടം-തൊഴിലാളിമേഖലയിലും ഓണത്തിന്റെ സമൃദ്ധി എത്തിക്കാന്‍ സാന്ത്വനത്തിന് കഴിഞ്ഞു. കൊല്ലം കരീപ്ര ഗാന്ധിഭവന്‍ ശരണാലയത്തിലും പത്തനാപുരം ഗാന്ധിഭവന്‍ അ'യകേന്ദ്രത്തിലും വി'വസമൃദ്ധമായ ഓണസദ്യ നല്‍കി സംഘടന വ്യത്യസ്തത പുലര്‍ത്തി. ഓണസദ്യയില്‍ 1200ലേറെ അന്തേവാസികള്‍ പങ്കെടുത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഓണാഘോഷങ്ങള്‍ക്ക് വന്‍തുക ചെലവാക്കുന്ന മലയാളിസംഘടനകള്‍ സാന്ത്വനം കുവൈറ്റിനെ മാതൃകയാക്കേണ്ടതാണ്. മൂവായിരത്തോളം അംഗങ്ങളുള്ള ഈ സംഘടന സദ്യവട്ടങ്ങളുമായി ഓണം ആഘോഷിക്കാറില്ല. ഓണസദ്യ അനാഥര്‍ക്കും അഗതികള്‍ക്കുമായി മാറ്റിവയ്ക്കുന്നു. അംഗങ്ങള്‍ ഇതിലേക്കായി നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് സംഘടന ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്. ആണ്ടിലൊരിക്കല്‍ കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കുന്ന സാന്ത്വനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.