കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യം: സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരം

Friday 7 October 2016 5:47 am IST

തീവ്രവാദ പ്രവര്‍ത്തനങ്ങളെ ലളിതവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരമാണ്. ഒരു പതിറ്റാണ്ടിനിടയില്‍ പലതവണ കേരളത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായ നടപടിയോ താക്കീതോ ചെയ്യാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി രാഷ്ട്രദ്രോഹികളെ പോലും പിന്തുണയ്ക്കുന്ന നിലപാട് ഇരു മുന്നണികളും സ്വീകരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് തീവ്രവാദ സ്വഭാവമുള്ള കേസുകളെല്ലാം കേരളത്തിൽ അട്ടിമറിയ്ക്കപ്പെട്ടത്. മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് ആരും പറയില്ല. സമുദായത്തിലെ ചെറിയ ന്യൂനപക്ഷമാണ് തീവ്രവാദപാതയിലേക്ക് നീങ്ങുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തെ മറയാക്കി രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. മുസ്ലീം സമുദായ സംഘടനകള്‍തന്നെ തീവ്രവാദികളെ തള്ളിപ്പറയാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ മതപ്രീണനം നടത്താന്‍ വെമ്പല്‍ കാട്ടുന്ന കപട മതേതരാഷ്ട്രീയ പാര്‍ട്ടികളാണ് തീവ്രവാദികള്‍ക്ക് കുട പിടിക്കുന്നത്. നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ മടിച്ചുനില്‍ക്കുന്നതും അതുകൊണ്ടാണ്. കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. എന്‍ഐഎ നേരിട്ടെത്തി അറസ്റ്റ് നടത്തിയശേഷമാണ് കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.