ബിജെപി പ്രതിഷേധ ജ്വാല നാളെ

Friday 7 October 2016 11:31 am IST

മലപ്പുറം: കേരളത്തെ ഭീകരവാദികളുടെ താവളമാക്കി മാറ്റാന്‍ ഒത്താശ ചെയ്ത് കൊടുത്ത എല്‍ഡിഎഫ് ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റി പ്രതിഷേധ ജ്വാലയും കൂട്ടധര്‍ണ്ണയും സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്തിന് സിവില്‍ സ്റ്റേഷന് മുന്നിലാണ് പരിപാടി. സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ മുഖ്യപ്രഭാഷണം നടത്തു. ആലോചനായോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.