പാക്കിസ്ഥാനെ ഭീകരര്‍ സുരക്ഷിത താവളമാക്കുന്നതിനെ എതിര്‍ക്കും: അമേരിക്ക

Friday 7 October 2016 12:21 pm IST

വാഷിങ്‌ടണ്‍: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. എന്നാല്‍ ഭാരതത്തിന് ഭീഷണിയായ ഭീകരര്‍ പാക്കിസ്ഥാനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ എതിര്‍ക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. പാക്കിസ്ഥാനെ അമേരിക്ക തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് കാണിച്ചുള്ള ബില്ല് യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്. ‘പാകിസ്ഥാന്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം ഡെസിഗ്‌നേഷന്‍ ആക്ട്’ എന്ന പേരിലാണ് നിയമനിര്‍മ്മാണത്തിന് അനുമതി തേടിയിരിക്കുന്നത്. ടെക്‌സാസ്, കാലിഫോര്‍ണിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമാജികരായ ടെഡ് പോ, ഡാനാ റോരാബാച്ചര്‍ എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. ബലൂച്ചിസ്ഥാന്‍ വിഷയത്തില്‍ ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് ഡാന. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും മുന്‍കൈയെടുക്കുക. നിലവിലുണ്ടായിരിക്കുന്ന സംഘര്‍ഷ സാധ്യതയും, കശ്മീര്‍ പ്രശ്നവും പരിഹരിക്കാന്‍ ചര്‍ച്ചയാണ് ആവശ്യം. ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താതെ സംരക്ഷിക്കാന്‍ പാക്കിസ്ഥാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോണ്‍ കിര്‍ബി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.