സര്‍ജിക്കല്‍ സ്‌ട്രൈക്ക്: കേജ്‌രിവാളിനേയും രാഹുലിനേയും വിമര്‍ശിച്ച് അമിത് ഷാ

Friday 7 October 2016 1:59 pm IST

ന്യൂദല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ അരവിന്ദ് കേജ്‌രിവാളിനേയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ചില പാര്‍ട്ടികള്‍ ഭാരത സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്നു. എന്നാല്‍ സൈനിക നടപടിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്ന് ഇത്തരക്കാര്‍ പിന്മാറണം. സൈന്യത്തെ പരിഹസിക്കുന്നത് വഴി സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഭീകരതയ്ക്കെതിരെ സ്വജീവന്‍ പോലും മറന്ന് പോരാടുന്ന സൈനികരെയാണോ ഇത്തരം പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നതെന്ന് ചോദിച്ച അമിത് ഷാ കേജ്‌രിവാളാണ് വിവാദത്തിന് തിരികൊളുത്തിയതെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാള്‍ സംഭവത്തില്‍ അനാവശ്യമായി തെളിവുകള്‍ ആവശ്യപ്പെടുകയും പാക്കിസ്ഥാനില്‍ താരമാകുകയും ചെയ്തു. കേജ്‌രിവാളിന്റെ വാക്കുകള്‍ ആരെ സഹായിക്കുന്നതാണെന്നും ഇതോടെ തെളിഞ്ഞു. കല്‍ക്കരി ഒഴുക്കിയ ആളാണ് രക്തമൊഴുക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നതെന്ന് രാഹുലിനെ പരിഹസിച്ച് അമിത് ഷാ വ്യക്തമാക്കി. സൈന്യത്തിന്റെ വെടിയുണ്ടകളെയാണ് ഭാരത വിരുദ്ധ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളെക്കാള്‍ തങ്ങള്‍ വിശ്വാസമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ പ്രശംസിക്കാനും അമിത് ഷാ മറന്നില്ല. സൈന്യത്തിന്റെ വീരോചിതമായ നീക്കള്‍ ഒറ്റക്കെട്ടായാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.