മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Friday 7 October 2016 1:15 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളേജുകള്‍ കൂടിയ ഫീസ് ഇടാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വൈകിയ വേളയില്‍ കേസില്‍ ഇടപെടാനാവില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമതീരുമാനം എടുക്കട്ടേയെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കൂടിയ ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത് എന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ അത് തിരിച്ച് പിടിക്കട്ടേയെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്തെ കരുണ മെഡിക്കല്‍ കോളേജ് 7.45 ലക്ഷം രൂപയും കെ.‌എം.‌സി.ടി, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ പത്ത് ലക്ഷം രൂപയുമാണ് ഫീ‍സ് നിശ്ചയിച്ചത്. ഇത് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകള്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ വലിയ തുകയാണ്. ഇത്രയും വലിയ തുക വാങ്ങി പ്രവേശനം നടത്താന്‍ ഈ മെഡിക്കല്‍ കോളേജുകളെ അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.