ആലപ്പുഴ: എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്ത ഉദേ്യാഗാര്‍ത്ഥികള്‍ക്ക് (പുതുക്കേണ്ട മാസം 10/1994 മുതല്‍ 07/2016 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കുന്നതിന് അപേക്ഷിക്കാം.
1995 ജനുവരി ഒന്നു മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെ പുതുക്കാത്തവര്‍ക്കാണ് അവസരം. 1995 ജനുവരി ഒന്നു മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അവസരം ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടും വിവിധകാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തിനാല് സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.
ഉദേ്യാഗാര്‍ഥികള്‍ ഒക്ടോബര്‍ 31 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന് നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് കാര്‍ഡ് സഹിതം നേരിട്ടോ ദൂതന് മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: