നവരാത്രി ആഘോഷം

Friday 7 October 2016 7:39 pm IST

പുത്തൂര്‍വയല്‍ : പുത്തൂര്‍വയല്‍ : പുത്തൂര്‍വ യല്‍ ഉമാമഹേശ്വര ക്ഷേത്ര ത്തില്‍ നവരാത്രിയോടനു ബന്ധിച്ച് ഒന്‍പതിന് വൈ കീട്ട് ആറ് മണിക്ക് പൂജവെ പ്പ്, പത്തിന് മഹാനവമി ദി വസം രാവിലെ വിശേഷാല്‍ പൂജകള്‍, ഗ്രന്ഥപൂജ. 11ന് വിജയദശമിദിനത്തില്‍ വിശേ ഷാല്‍ പൂജകള്‍, ഗ്രന്ഥ പൂജ, ആയുധപൂജ, പൂജയെടുപ്പ്, വിദ്യാരം ഭം, വാഹനപൂജ. മാനന്തവാടി : അമ്പലവയല്‍ പൊടിക്കളം കുരുമ്പ ഭഗവതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷിക്കും. ഒമ്പതിന് രാവിലെ 11ന് അധ്യാത്മിക പ്രഭാഷണം, വൈകീട്ട് അഞ്ചിന് ഗ്രന്ഥപൂജ, പത്തിന് രാവിലെ മുതല്‍ അഖണ്ഡനാമജപയജ്ഞം, 11 ന് വിദ്യാരംഭം എന്നിവയാണ് പ്രധാനപരിപാടികള്‍. കാട്ടിക്കുളം : പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഴദവതി ക്ഷേത്രത്തി ല്‍ നവരാത്രി ആഘോഷി ക്കും. ഒന്‍പതിന് വൈകീട്ട് ഗ്രന്ഥപൂജ, 11ന് വിദ്യാരംഭം. കണിയാമ്പറ്റ : കണിയാമ്പറ്റ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ദുര്‍ഗ്ഗാഷ്ടമി ദിവസം രാവിലെ 6.30ന് നട തുറക്കും. വൈകീട്ട് 6.15ന് ദീപാരാധന, സരസ്വതി പൂജ. വിജയദശമി ദിവസം ഏഴ് മണിക്ക് ഗ്രന്ഥമെടുപ്പ്, 7.15 ന് വാഹനപൂജ, 8.30ന് വിദ്യാരംഭം. പുല്‍പ്പള്ളി : വാല്മീകി വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒന്‍പത് മുതല്‍ 11 വരെ നവരാത്രി ആഘോഷം വിപുലമായി ആഘോഷിക്കും. ഒക്‌ടോബര്‍ ഒന്‍പതിന് വിദ്യാലയത്തില്‍ പുസ്തകം പൂജക്ക് വയ്ക്കും.10 ന് വാല്മീകി ആശ്രമത്തില്‍ നിന്ന് നാരായം എഴുന്നെളളത്തും സരസ്വതീ പൂജയും നടത്തും.തുടര്‍ന്ന് വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമാകും. കരണി : കരണി ശ്രീ ശാരദ വിദ്യാപീഠത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് പൂജവെപ്പ്, മഹാനവമി ദിനത്തില്‍ രാവിലെ ഒന്‍പത് മണിക്ക് വിദ്യാഗോപാല മന്ത്രാര്‍ച്ചന, വിജയദശമി ദിനം രാവിലെ 8.45ന് സരസ്വതി പൂജ, വിദ്യാരംഭം. കല്‍പ്പറ്റ : കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഗീതോല്‍സവവും സംഗീതാര്‍ച്ചനയും ഈ മാസം ഒമ്പത്, 10 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ 5.30ന് ഗണപതി ഹോമം, വൈകിട്ട് 5.30 മുതല്‍ ഗ്രന്ഥംവെപ്പ്. 6.30ന് സംഗീതോത്സവം ഉദ്ഘാടനം ഡോ. വി.ആര്‍. നാരായണ നിര്‍വഹിക്കും. ഏഴു മണിക്ക് സംഗീതകച്ചേരി, എരഞ്ഞിപ്പാലം ശ്രീരാഗം സ്‌കൂള്‍ ഓഫ് മ്യൂസിക് പ്രിന്‍സിപ്പാള്‍ സനല്‍കുമാര്‍ വര്‍മ്മ നേതൃത്വം നല്‍കും. 7.30 മുതല്‍ 9.30 വരെ സംഗീതാര്‍ച്ചന. 10ന് രാവിലെ 5.30ന് ഗണപതി ഹോമം, നവരാത്രി പൂജകള്‍. 7.30 മുതല്‍ വൈകിട്ട് ആറു വരെ സംഗീതാര്‍ച്ചന, 7.30 മുതല്‍ 9.30 വരെ സംഗീത കച്ചേരി, കോടമ്പള്ളി ശ്രീരഞ്ജിനി നേതൃത്വം നല്‍കും. 11ന് രാവിലെ 5.30ന് ഗണപതി ഹോമം, നവരാത്രി ഹോമം, നവരാത്രി പൂജകള്‍, വാഹനപൂജ., ഏഴിന് ഗ്രന്ഥംവെപ്പ്, 7.30ന് എഴുത്തിനിരുത്തല്‍, 9.30ന് പ്രസാദവിതരണത്തോടെ ആഘോഷങ്ങള്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ. രാജന്‍, സെക്രട്ടറി എം. മോഹനന്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി : ജില്ലയിലെ ഏകനവഗ്രഹ ക്ഷേത്രമായ എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 7.45 നു ക്ഷേത്രം തന്ത്രി നാടുകാണി ഇല്ലത്ത് കുഞ്ഞിക്കൃഷ്ണന്‍ എമ്പ്രാന്തിരി കൊടി ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. എല്ലാ ദിവസങ്ങളിലും പതിവുപൂജകള്‍ നടത്തും. ഒക്ടോബര്‍ അഞ്ചുമുതല്‍ 11 വരെ എല്ലാദിവസവും അന്നദാനം നല്‍കും. വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തും. ഒക്ടോബര്‍ ഒന്‍പതിനു വൈകുന്നേരം അഞ്ചുമണിക്ക് ഗ്രന്ഥപൂജ. തുടര്‍ന്ന് കരകം എഴുന്നള്ളത്ത് നടത്തും. പത്തിനു വൈകുന്നേരം ആറു മണിക്ക് ആയുധ, വാഹന പൂജകള്‍. ഏഴു മണിക്ക് നടക്കുന്ന നടക്കുന്ന സാംസ്‌കാരികസമ്മേളനം ഒ.ആര്‍.കേളു എം ല്‍എ ഉദ്ഘാടനംചെയ്യും. ക്ഷേത്ര സമുദായ കമ്മിറ്റി പ്രസിഡന്റ് എം.എസ്. മോഹനന്‍ അധ്യക്ഷത വഹിക്കും. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി. ആര്‍.പ്രവീജ് മുഖ്യാഥിതിയായിരിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂര്‍ സമ്മാനങ്ങള്‍ നല്‍കും. രാത്രി 9.30നു ഗാനമേള. 11 നു രാവിലെ ഏഴു മണി മുതല്‍ ക്ഷേത്രം മേല്‍ശാന്തി അരുണ്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തും. വൈകുന്നേരം ഗജരാജന്‍ പാമ്പാടി രാജനെ അണിനിരത്തി നഗരം ചുറ്റി വൈദ്യുതി വൈദ്യുതാലംകൃത ഐതിഹ്യ രഥഘോഷയാത്ര നടത്തും. ബത്തേരി : ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒന്‍പത്, 10, 11 തിയതികളിലായി നടക്കും. ഒന്‍പതിന് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പൂജവെപ്പ്, 10ന് രാവിലെ എട്ടുമണി മുതല്‍ ബത്തേരി കലാക്ഷേത്രയുടെ നേതൃത്വത്തില്‍ സംഗീതാരാധനയും സംഗീതകച്ചേരിയും ഉണ്ടാകും. 7.30ന് നൃത്തസന്ധ്യ, 11 ന് രാവിലെ ഭക്തിഗാനമേള, തുടര്‍ന്ന് പൂജയെടുപ്പ്, വിദ്യാരംഭം. മഹാഗണപതിക്ഷേത്രസമിതിയുടെ കീഴിലുള്ള പൊന്‍കുഴി ശ്രീരാമ-സീതാ ക്ഷേത്രത്തിലും ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിലും നവരാത്രി പൂജകളും എഴുത്തിനിരുത്തലും വാഹനപൂജയും ഉണ്ടായിരിക്കും. ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ കെ.എം.ബാലകൃഷ്ണന്‍, ഡോ. വി.സത്യാനന്ദന്‍ നായര്‍, ഗംഗാധരന്‍, മാരിയമ്മന്‍ ക്ഷേത്രത്തില്‍ റിട്ട. ഡിഡി എന്‍.തങ്കമണി, പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ മുരളി എന്നിവര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കും. കല്‍പ്പറ്റ : മീനങ്ങാടി ശ്രീ വിശ്വകര്‍മ്മ വാസ്തു വിദ്യാപീഠത്തിന്റെ ഏഴാമത് വാര്‍ഷികവും, പുതിയ പഠിതാക്കള്‍ക്കുള്ള വാസ്തു വിദ്യാരംഭവും 11ന് മൈലമ്പാടി ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രം ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് വാസ്തു ശാസ്ത്ര ക്ലാസിലേക്കുള്ള പഠിതാക്കളുടെ രജിസ്‌ട്രേഷന്‍. 11 മണിക്ക് വാര്‍ഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിക്കും. വിശ്വകര്‍മ്മ സംസ്‌കാര കേന്ദ്രം പ്രസിഡന്റ് കെ.കെ. രാഘവന്‍ അധ്യക്ഷത വഹിക്കും. നരനാരായണ അദൈ്വതാശ്രമം ബ്രഹ്മാചാരി വേദചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പ്രമാണ പത്രവിതരണവും ആശിര്‍വാദ പ്രഭാഷണവും മുഖ്യാചാരി എന്‍.എസ്. പ്രകാശന്‍ ആചാരി നിര്‍വഹിക്കും. താല്‍പര്യമുള്ള ഏതൊരാള്‍ക്കും വാസ്തുവിദ്യ പഠിക്കാവുന്ന വിധത്തിലാണ് വിശ്വകര്‍മ്മ വാസ്തു വിദ്യാപീഠത്തിന്റെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ഞായാറാഴ്ച്ചകളില്‍ മാത്രമാണ് ക്ലാസുകള്‍. പരമ്പരാഗത ഗുരുകുല സമ്പ്രദായത്തിന് യോജിക്കുന്ന തരത്തിലായിരിക്കും ക്ലാസുകള്‍. പ്രാക്ടിക്കല്‍, പഠനയാത്രകള്‍ തുടങ്ങിയവയും പരീക്ഷാ സംവിധാനവുമുണ്ടായിരിക്കും. അനുബന്ധ വിഷയങ്ങളായി സംസ്‌കൃതം, പൂജ, ജ്യോതിഷം എന്നിവ ഉണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 97470519 60. പത്രസമ്മേളനത്തില്‍ വിശ്വകര്‍മ്മ സംസ്‌കാര കേന്ദ്രം പ്രസിഡന്റ് കെ.കെ.രാഘവന്‍ , എം.വി. ശിവന്‍, പി.കെ. ശിവന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.