കാളിയാര്‍: പണംവെച്ച് ചീട്ടുകളി നടത്തിയ സംഘം പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പുളിക്കത്തൊട്ടിയില്‍ നടത്തിയ പരിശോധനയിലാണ് എട്ടംഗ സംഘം പിടിയിലായത്. ഇവരില്‍ നിന്നും 3300 രൂപയും പിടിച്ചെടുത്തു. ആളൊഴിഞ്ഞ പറമ്പില്‍ ചീട്ടുകളി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: