യുവമോര്‍ച്ച സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Friday 7 October 2016 8:33 pm IST

തൊടുപുഴ: സ്വാശ്രയ കോളേജുകളില്‍ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടികളുടെ ഭാഗമായി തൊടുപുഴയിലും സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടന്നു. രാവിലെ 11ന് നഗരം ചുറ്റി നടന്ന പ്രകടനം പോലീസ് സ്‌റ്റേഷന് സമീപം ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജു ഇടവെട്ടി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് റ്റി എച്ച് കൃഷ്ണകുമാര്‍, ജില്ലാ. ജന.സെക്രട്ടറി ബി വിജയകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, ജന.സെക്രട്ടറി വിഷ്ണുകൃഷ്ണന്‍, അജിത് കെ നായര്‍, ഗോകുല്‍ മുട്ടം, ബിജെപി നിയോജക മണ്ഡലം ജന.സെക്രട്ടറി സിജു, സെക്രട്ടറി പ്രസാദ്, വണ്ണപ്പുറം ഒബിസി മോര്‍ച്ച നിയോജമണ്ഡലം പ്രസിഡന്റ് പ്രബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.