കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വീണ്ടും ലോഫ്‌ളോര്‍ ബസ് അപകടം

Friday 7 October 2016 9:15 pm IST

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം വിട്ട് സ്റ്റാന്‍ഡിലേക്ക് കയറി.തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട്് ബസാണ് അപകടത്തില്‍ പെട്ടത്. റാം ചാടിക്കടന്ന ബസ്് സ്റ്റാന്‍ഡിലെ തൂണില്‍ ഇടിച്ച്് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് നിയന്ത്രണം വിട്ട്് വരുന്നത് കണ്ട്് യാത്രക്കാര്‍ ഓടിമാറി. ബസ്്് നിര്‍ത്തിയിടുന്നതിനിടയില്‍ ബ്രേക്ക്്് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഒന്നര വര്‍ഷം മുന്‍പ് സമാനരീതിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട്് അന്ധ ക്രിക്കര്‍മാര്‍ മരിച്ചിരുന്നു.പാലക്കാട് നിന്നത്തെിയ ലോഫ്‌ളോര്‍ വോള്‍വോ ബസാണ് അന്ന്് അപകടത്തില്‍ പെട്ടത്. പഌറ്റ്‌ഫോമില്‍ നിന്ന് പിറകോട്ടു പോയ ബസ് സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനു മുന്നില്‍ നിന്നിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ജീവനക്കാരുടെ ഡ്രസിംങ് റൂമും തകര്‍ത്താണ് ബസ് നിന്നത്. ഇന്നലെ നടന്ന അപകടത്തില്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.