സഹോദയ ജില്ലാ കലോത്സവത്തിന് തുടക്കമായി

Friday 7 October 2016 9:35 pm IST

ആലപ്പുഴ: സഹോദയ സിബിഎസ്ഇ ജില്ലാകലോത്സവത്തിന് ആലപ്പുഴ എസ്ഡിവി ഇംഗഌഷ് മീഡിയം സ്‌ക്കൂളില്‍ തുടക്കമായി. 55 സ്‌ക്കൂളുകളാണ് ഈ വര്‍ഷം കലോത്സവത്തില്‍ അണിനിരക്കുന്നത്. എസ്ഡിവി ഇംഗഌഷ് മീഡിയം സ്‌ക്കൂള്‍ മാനേജര്‍ ആര്‍. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഇന്ദുദത്ത്, കലോത്സവം വൈസ്പ്രസിഡന്റ് ഡേവിഡ് എബ്രഹാം, സെക്രട്ടറി ജൂബി പോള്‍, ജോ. സെക്രട്ടറി മാലാശശി, ട്രഷറര്‍ ഡയാന ജേക്കബ്, സോമശേഖര പണിക്കര്‍ വി. സി. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. പദ്യംചൊല്ലല്‍ ഇംഗഌഷ് ഒന്നാം വിഭാഗത്തില്‍ എസ്ഡിവി ഇഎംഎച്ച്എസിലെ എമി സാജുവും, പെന്‍സില്‍ ഡ്രായിങില്‍ കെഇ കാര്‍മല്‍ സ്‌ക്കൂളിലെ ഗൗരി വിജിയും ഹിന്ദി ഉപന്യാസം മൂന്ന് കാറ്റഗറിയില്‍ മാതാ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എസ്. അര്‍ച്ചനയും ഒന്നാം സ്ഥാനം നേടി. പെന്‍സില്‍ ഡ്രായിങ് രണ്ട് കാറ്റഗറിയില്‍ മാതാ സ്‌ക്കൂളിലെ പി. എസ്. ഹരിശങ്കറിനാണ് ഒന്നാം സ്ഥാനം. ഹിന്ദി കഥാരചന നാല് കാറ്റഗറിയില്‍ സെന്റ് അലോഷ്യസ് സ്‌ക്കൂളിലെ ദേവൂ പ്രശാന്തും മലയാളം ഉപന്യാസ രചന രണ്ട് കാറ്റഗറിയില്‍ സെന്റ് മേരീസ് സ്‌ക്കൂളിലെ ശ്രേയസ് എസ്. വാര്യരും, പെന്‍സില്‍ ഡ്രായിങ് നാല് വിഭാഗത്തില്‍ എസ്ഡിവി സ്‌ക്കൂളിലെ അനിതാ ലോനനും പദ്യംചൊല്ലല്‍ മലയാളം മൂന്ന് കാറ്റഗറിയില്‍ കെഇ കാര്‍മ്മല്‍ സ്‌ക്കൂളിലെ എസ്. അഥീനയും, ഹിന്ദി പദ്യംചൊല്ലല്‍ രണ്ട് കാറ്റഗറിയില്‍ മാതാ സ്‌ക്കൂളിലെ സ്റ്റീവാ ജോസിയും ഒന്നാമതെത്തി. ഒന്നാം ദിനം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എസ്ഡിവി സ്‌ക്കൂള്‍ ഒന്നാം സ്ഥാനത്താണ്. മാതാ സ്‌ക്കൂള്‍ രണ്ടാം സ്ഥാനത്തും സെന്റ് മേരീസ് സ്‌ക്കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.