ഹൈദരാബാദ്: പത്തൊന്‍പത് വയസ്സില്‍ താഴെയുള്ളവരുടെ വിനു മങ്കദ് ഏകദിന മത്സരത്തില്‍ കേരളം 113 റണ്‍സിന്് ഗോവയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 325 റണ്‍സ് അടിച്ചുകുട്ടിയപ്പോള് ഗോവക്ക് 212 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഓപ്പണര്‍ റോഹന്‍ എസ്. കുന്നുമല് (152 പന്തില്‍ 162), ഡാരില്‍ എസ്. ഫെരാരിയോ (89 പന്തില്‍ പറുത്താകാതെ 101) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 3-ാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 268 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ദീപ്രാജ് (89 പന്തില്‍ 102) സെഞ്ച്വറി നേടിയെങ്കിലും മറ്റുള്ളവര്‍ക്ക് കാര്യമായ പിന്തുണ നല്‍കാനായില്ല. കേരളത്തിനായി അഖില്‍ അനില്‍ 4 ഉം സിജോ മോന് ജോസഫ്, അതുല്‍ രവീന്ദ്രന് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: