കബഡി ലോകകപ്പ്: ഇന്ത്യക്ക് വമ്പന്‍ തോല്‍വി

Friday 7 October 2016 9:53 pm IST

അഹമ്മദാബാദ്: കബഡി ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് കഴിഞ്ഞ അഞ്ച് ലോകകപ്പുകൡലെയും ചാമ്പ്യന്മാരായ ഇന്ത്യയെ അട്ടിമറിച്ചത്. 31-നെതിരെ 34 പോയിന്റുകള്‍ക്കായിരുന്നു ദക്ഷിണ കൊറിയയുടെ മിന്നുന്ന വിജയം. അനായാസ ജയം പ്രതീക്ഷിച്ചറിങ്ങിയ ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യപകുതിയില്‍ 19-15ന് ലീഡ് നേടുകയും ചെയ്തു. എന്നാല്‍ കളിയുടെ അവസാന മിനിറ്റുകളില്‍ കൊറിയന്‍ താരങ്ങള്‍ ഉജ്ജ്വലമായ റെയ്ഡിലൂടെ പോയിന്റ് വാരിക്കൂട്ടിയതോടെ ഇന്ത്യ പരാജയം നേരിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.