അടിപിടി കേസിലെ പ്രതി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍

Friday 7 October 2016 10:06 pm IST

ചങ്ങനാശേരി: അടിപിടി കേസിലെ പ്രതി കഞ്ചാവുമായി ചങ്ങനാശേരി എക്‌സൈസിന്റെ പിടിയില്‍. നിരവധി അടിപിടി കേസിലെയും ചീട്ടുകളി തട്ടിപ്പുകേസിലെയും പ്രതിയെ കഞ്ചാവുമായി ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കറുകച്ചാല്‍ ശാന്തിപുരം അമ്പാട്ട് വീട്ടില്‍ ആദര്‍ശ് (21) ആണ് പിടിയിലായത്. യുവാക്കളെയും മധ്യവയസ്‌കരെയും കേന്ദ്രീകരിച്ചാണ് ഇയാളുടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇന്നലെ കറുകച്ചാല്‍ ഭാഗത്തുനിന്നും കഞ്ചാവ് വലിച്ച രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് കഞ്ചാവ് കൊടുത്തത് ആദര്‍ഷാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആദര്‍ശിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. മൂന്നു വര്‍ഷത്തിലധികമായി കഞ്ചാവ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാളെ പിടികൂടുവാന്‍ സാധിച്ചതുമൂലം മേഖലയിലെ വലിയ ചെറുകിട കച്ചവടക്കാരനെയാണ് എക്‌സൈസിന്റെ പിടിയില്‍പ്പെട്ടത്. ആവശ്യക്കാര്‍ ഇയാളുടെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ നിരവധി സ്ഥലങ്ങളില്‍ വിളിച്ചുവരുത്തി എക്‌സൈസോ പോലീസോ പിന്തടരുന്നില്ലായെന്ന് മനസ്സിലാക്കിയ ശേഷം പണം ആദ്യം കൈപ്പറ്റി പിന്നീട് കഞ്ചാവ് എടുത്ത് കൊടുക്കയാണ് തന്ത്രം. ഇയാള്‍ക്ക് കഞ്ചാവ് എവിടെനിന്നാണ് ലഭിക്കുന്നതെന്നുള്ള സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. താമസിയാതെ ഇവരെ പിടികൂടുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.