പറവൂര്‍: ഇടതു സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ധര്‍ണ ഹൈന്ദവ ശക്തിയുടെ പ്രതിഷേധമായി മാറി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ജി. മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം ജില്ലാ സെക്രട്ടറി എസ്. പ്രശാന്ത്, ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. സാബു ശാന്തി, സ്വാമി ഗുരു ദാസാനന്ദ സരസ്വതി, താലൂക്ക് സെക്രട്ടറി ടി.വി. വേണു, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് സുജിത്ത്, ഡോ.സുരാജ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: