227 നഗരങ്ങളില്‍ പുതിയ എഫ്‌.എം സ്റ്റേഷനുകള്‍

Thursday 7 July 2011 5:43 pm IST

ന്യൂദല്‍ഹി: രാജ്യത്തെ 227 നഗരങ്ങളില്‍ കൂടി പുതുതായി സ്വകാര്യ എഫ്‌.എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുതായി 806 ലൈസന്‍സുകളാണ്‌ നല്‍കുന്നതെന്ന്‌ മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അംബികാ സോണി അറിയിച്ചു. ഇപ്പോള്‍ 250 സ്വകാര്യ എഫ്‌.എം. സ്റ്റേഷനുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 900- 1000 കോടി രൂപ വരെയാണ്‌ ഈ എഫ്‌.എം സ്റ്റേഷനുകള്‍ പരസ്യത്തില്‍ നിന്ന്‌ സ്വരൂപിക്കുന്ന വരുമാനം. ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ എഫ്‌എം സ്റ്റേഷനുകള്‍ക്കും നല്‍കാം. എഫ്‌.എം സ്റ്റേഷനുകളുടെ വിദേശനിക്ഷേപ പരിധി 20ല്‍ നിന്ന്‌ 26 ശതമാനമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്‌. പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്‌ ശുപാര്‍ശകള്‍ അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും അംബികാ സോണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.